< Back
Kerala

Kerala
കേരള സർവകലാശാല സെനറ്റിലേക്ക് വീണ്ടും പ്രതിനിധികളെ നിയമിച്ച് ഗവർണർ
|4 July 2024 7:39 PM IST
നേരത്തെ ഗവർണർ നിയമിച്ചവരെ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് വീണ്ടും പ്രതിനിധികളെ നിയമിച്ച് ഗവർണർ. വിദ്യാർത്ഥി പ്രതിനിധികളെയാണ് ഇക്കുറി ഗവർണർ നിയമിച്ചത്. ഹ്യൂമാനിറ്റീസ്, സയൻസ്, സ്പോർട്സ്, ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് ഓരോരുത്തരെയാണ് നിയമിച്ചത്.
അധ്യാപക പ്രതിനിധിയായി തോന്നയ്ക്കൽ ഗവ ഹൈസ്കൂൾ എച്ച്.എം എസ്, സുജിത്തിനെയും നിയമിച്ചു. നേരത്തെ ഗവർണർ നിയമിച്ചവരെ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു. അതിനു ശേഷമാണ് ഗവർണർ വീണ്ടും നിയമനം നടത്തിയത്.