< Back
Kerala

Kerala
കേരള സർവകലാശാല സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലിയെ നിയമിച്ച് ഗവർണർ
|11 Jun 2025 6:53 PM IST
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ എം സതീശനെയാണ് ആർലേക്കർ നോമിനേറ്റ് ചെയ്തിരിക്കുന്നത്
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലിയെ നിയമിച്ച് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ എം സതീശനെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.
എഞ്ചിനീറിങ് വിഭാഗം ഡീൻ ആയി പ്രൊഫസർ ബി ബിജുവിനെയും നിയമിച്ച് ഗവർണർ ഉത്തരവിറക്കി.
നേരത്തെ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയിൽ ആർഎസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതിനെതിരെയും വലിയ രീതിയിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ആ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആർലേക്കറും നീങ്ങുന്നത്.
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ എം സതീശനെയാണ് ആർലേക്കർ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങി.