< Back
Kerala
ഒരുമയുടെയും ഐശ്വര്യത്തിന്റെയും സ്‌നേഹ സന്ദേശമെത്തിക്കാൻ കൈകോർക്കാം; ഓണാശംസകൾ നേർന്ന് ഗവർണർ
Kerala

'ഒരുമയുടെയും ഐശ്വര്യത്തിന്റെയും സ്‌നേഹ സന്ദേശമെത്തിക്കാൻ കൈകോർക്കാം'; ഓണാശംസകൾ നേർന്ന് ഗവർണർ

Web Desk
|
7 Sept 2022 11:22 AM IST

സമത്വവും ഐശ്വര്യവും ഒരുമയും നിറഞ്ഞ ആഘോഷമാണ് ഓണമെന്നും ഗവർണർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക്‌ മലയാളത്തിൽ ഓണാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമത്വവും ഐശ്വര്യവും ഒരുമയും നിറഞ്ഞ ആഘോഷമാണ് ഓണമെന്നും കേരളം നൽകുന്ന ഒരുമയുടെ സ്‌നേഹസന്ദേശം ലോകം മുഴുവനെത്തിക്കാൻ കൈകോർക്കാമെന്നും ഗവർണർ പറഞ്ഞു.

"ഓണം കേരളത്തിന്റെ ദേശീയോത്സവം മാത്രമല്ല. അത് കേരളം നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹസന്ദേശം കൂടിയാണ്. ഈ സ്‌നേഹ സന്ദേശത്തെ ലോകമെങ്ങും എത്തിക്കാൻ നമുക്ക് കൈകോർക്കാം. എല്ലാവർക്കും ഹാർദ്ദമായ സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു". ഗവർണർ പറഞ്ഞു.

Similar Posts