< Back
Kerala
മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാൻ ഗവർണർ ബാധ്യസ്ഥനാണ്; സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വാര്‍ത്ത ശരിവെച്ച് ഗവര്‍ണര്‍
Kerala

''മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാൻ ഗവർണർ ബാധ്യസ്ഥനാണ്''; സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വാര്‍ത്ത ശരിവെച്ച് ഗവര്‍ണര്‍

Web Desk
|
3 Jan 2023 1:02 PM IST

''പറയാനുള്ളത് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ ശിപാർശ അംഗീകരിക്കേണ്ടതാണ്. മുഖ്യമന്ത്രിയെ അറിയിച്ച കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല''

കോട്ടയം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയ വാർത്ത സ്ഥിരീകരിച്ച് ഗവർണർ. മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിച്ചെന്ന് ഗവർണർ വ്യക്തമാക്കി. 'മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. പറയാനുള്ളത് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ ശിപാർശ അംഗീകരിക്കേണ്ടതാണ്. എന്നാൽ ഇത് സാധാരണ സാഹചര്യമല്ല. എന്നാലും മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിക്കുന്നു'.

മുഖ്യമന്ത്രിയെ അറിയിച്ച കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അൽപ്പം മുമ്പാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ തന്നെ നടത്താൻ രാജ്ഭവൻ അനുമതി നൽകിയ വാർത്ത അൽപ്പം മുമ്പാണ് പുറത്തെത്തിയത്. നാളെ വൈകിട്ട് നാലുമാണിക്ക് ചടങ്ങ് നടത്താനാണ് രാജ്ഭവൻ സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ഇത്തരമൊരു തീരുമാനത്തിലേക്ക് ഗവർണർ കടന്നിരിക്കുന്നത്.

Similar Posts