< Back
Kerala
ഗവര്‍ണര്‍ ചാന്‍സിലര്‍‌ പദവി വഹിക്കേണ്ട; യു.ഡി.എഫ്. ഭരണകാലത്തെ കത്ത് പുറത്ത്
Kerala

ഗവര്‍ണര്‍ ചാന്‍സിലര്‍‌ പദവി വഹിക്കേണ്ട; യു.ഡി.എഫ്. ഭരണകാലത്തെ കത്ത് പുറത്ത്

Web Desk
|
13 Dec 2021 5:40 PM IST

ഗവർണർക്ക് സർവകലാശാലയുടെ അധികാരം നൽകേണ്ടെന്ന് ഉമ്മൻചാണ്ടി സർക്കാറാണ് നിലപാട് സ്വീകരിച്ചത്

ചാൻസലർ പദവി ഗവർണർ വഹിക്കേണ്ടന്ന് യു.ഡി.എഫ് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നുവെന്ന് തെളിയിക്കുന്ന കത്ത് പുറത്ത്. ഗവർണർക്ക് സർവകലാശാലയുടെ അധികാരം നൽകേണ്ടെന്ന് ഉമ്മൻചാണ്ടി സർക്കാറാണ് നിലപാട് സ്വീകരിച്ചത്.ഇത് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി രാജ്നാഥ് സിങിന് അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണാണ് കത്തയച്ചത്.

ഭരണഘടനാപരമായ ചുമതലയുള്ള ഗവർണർക്ക് പ്രത്യേക അധികാരങ്ങൾ നൽകേണ്ട ആവശ്യമില്ലെന്നും സർവകലാശാലയുടെ ചാൻസലർ പദവി ഗവർണർക്ക് നൽകിയ തീരുമാനത്തിൽ കാലത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും കത്തില്‍ പറയുന്നു. എം എം പുഞ്ചി കമ്മീഷൻ റിപ്പോർട്ട് ഉദ്ദരിച്ച് അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.

ഗവർണർമാർ ചാൻസലർ പദവി പോലുള്ള പദവി വഹിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണഅ എം എം പുഞ്ചി കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചത്.ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് അഭിപ്രായമാരാഞ്ഞപ്പോഴാണ് ശുപാർശ അംഗീകരിച്ച് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഗവർണർ പദവിയെ പൊതുവായ വിമർശനങ്ങളിൽ നിന്ന് ഒഴിവാക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്.

Similar Posts