< Back
Kerala

Kerala
'ഗവർണർ-സർക്കാർ പോര് നാടകം, പ്രതിപക്ഷത്തിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞു'; വി.ഡി സതീശൻ
|3 Nov 2022 12:01 PM IST
'പെൻഷൻ പ്രായത്തിൽ അബദ്ധം പറ്റിയ ശേഷം സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്'
കോഴിക്കോട്: ഗവർണർ സർക്കാർ പോര് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷത്തിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞു. വിസി വിഷയത്തിൽ ഗവർണറും സർക്കാരും കോടതിയിൽ തോറ്റിരിക്കുകയാണ്. ഗവർണർ വിഷയത്തിൽ എഐസിസി പ്രസിഡന്റ് ഒരു അഭിപ്രായവും പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പെൻഷൻ പ്രായത്തിൽ അബദ്ധം പറ്റിയ ശേഷം സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. ആരുമറിയാതെയാണെങ്കിൽ മന്ത്രിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. നരബലിയാണ് സി.പി.എമ്മിന്റെ നവോത്ഥാനം. മയക്ക് മരുന്ന് സംഘങ്ങളും ഗുണ്ടാ സംഘങ്ങളും കേരളത്തിൽ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു.