< Back
Kerala
ഗവർണർ സർക്കാറിന്റെ അധിപനല്ല; താക്കീത് നൽകി കാനം രാജേന്ദ്രൻ
Kerala

'ഗവർണർ സർക്കാറിന്റെ അധിപനല്ല'; താക്കീത് നൽകി കാനം രാജേന്ദ്രൻ

Web Desk
|
17 Sept 2022 5:27 PM IST

സർക്കാറിന് പ്രവർത്തിക്കാൻ ഇങ്ങനെ കേന്ദ്രത്തിന്റെ ഏജന്റിന്റെ ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ സർക്കാരിന്റെ അധിപനല്ല. സ്ഥാനം മറന്നുള്ള പ്രതികരണങ്ങളാണ് അദ്ദേഹം നടത്തുന്നത്. നിയമസഭ പാസാക്കുന്ന നിയമങ്ങൾ വേണ്ടെന്ന് വെക്കാനുള്ള അധികാരം ഗവർണർക്കില്ല.

സർക്കാറിന് പ്രവർത്തിക്കാൻ ഇങ്ങനെ കേന്ദ്രത്തിന്റെ ഏജന്റിന്റെ ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഏറ്റുമുട്ടലില്ലാതെ പോകാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. എന്നാൽ, അതൊരു ദൗർബല്യമായി കാണേണ്ടതില്ലെന്നും കാനം താക്കീത് നൽകി.

Similar Posts