< Back
Kerala

Kerala
'സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നു'; എസ്എഫ്ഐ പ്രതിഷേധ മാർച്ചിൽ സംഘർഷം
|8 July 2025 1:37 PM IST
ഗവർണർ നിയമിച്ച വിസിമാർക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധം
തിരുവനന്തപുരം: സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷം. ഗവർണർ നിയമിച്ച വിസിമാർക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധം.
കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് സർവകലാശാലയ്ക്ക് അകത്തേക്ക് പ്രവേശിച്ചു.
കാലിക്കറ്റ്, കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂർ സർവകലാശാലയിൽ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് സംഘവും പ്രവർത്തകർക്ക് ഒപ്പം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്.