< Back
Kerala

ആരിഫ് മുഹമ്മദ് ഖാന്‍
Kerala
ഗവർണർ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കും
|18 Feb 2024 1:21 PM IST
രാഹുൽ ഗാന്ധിയും വയനാട്ടിലുണ്ട്
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലെത്തും. ഞായറാഴ്ച വൈകുന്നേരമാണ് ഗവർണർ വയനാട്ടിലേക്ക് തിരിക്കുക.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ തിങ്കളാഴ്ച സന്ദർശിക്കും. ഇന്ന് രാത്രി മാനന്തവാടിയിലാകും അദ്ദേഹം താമസിക്കുക.
വയനാട്ടിൽ തുടർച്ചയായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞദിവസം വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കനത്ത പ്രതിഷേധമാണ് വയനാട്ടിൽ നടക്കുന്നത്.
ഞായറാഴ്ച വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി വയനാട്ടിലെത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചു.