< Back
Kerala
രാജ്ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണം; ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്
Kerala

'രാജ്ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണം'; ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

Web Desk
|
21 Nov 2022 1:05 PM IST

2020 ഡിസംബറിലാണ് കത്തയച്ചത്

തിരുവനന്തപുരം: രാജ്ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. കുടുംബശ്രീ മുഖേന നിയമിതരായവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്.

അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ആവശ്യം. സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട 20 പേർക്കും അഞ്ചുവർഷത്തിൽ താഴെയായിരുന്നു പ്രവർത്തന പരിചയം. 2020 ഡിസംബറിലാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. രാജ്ഭവനിലെ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിന്നു. ഗവർണറുടെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിയിരുന്നു.

Similar Posts