< Back
Kerala

Kerala
നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിൽ സർക്കാറിന് തിരിച്ചടി
|5 Dec 2023 5:08 PM IST
പഞ്ചായത്ത് കൗണ്സിലിന്റെ തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിൽ സർക്കാറിന് തിരിച്ചടി. പഞ്ചായത്ത് കൗണ്സിലിന്റെ തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ ഹരജിയിലാണ് നിർദേശം. കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റി.
തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് സർക്കാർ കടന്നുകയറരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം മുൻസിപ്പാലിറ്റിയുടെ കാര്യത്തിൽ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

