< Back
Kerala
HIGH COURT OF KERALA,breaking news malayalam,വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് സർക്കാർ വക യാത്രയപ്പ്,
Kerala

വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് സർക്കാർ വക യാത്രയപ്പ്

Web Desk
|
19 April 2023 8:45 PM IST

കോവളത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് യാത്രയപ്പ്

തിരുവനന്തപുരം: വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കി സർക്കാർ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് വിരുന്ന് നല്‍കിയത്. ചീഫ് ജസ്റ്റിസുമാർ വിരമിക്കുന്പോള്‍ സാധാരണ ഗതിയില്‍ സർക്കാർ വിരുന്ന് നല്‍കാറില്ല.

ഈ മാസം 23 നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് സർവീസില്‍ നിന്ന് വിരമിക്കുന്നത്. സാധാരണ ചീഫ് ജസ്റ്റിസുമാർ വിരമിക്കുന്പോള്‍ ഹൈക്കോടതി ഫുള്‍ ബഞ്ച് ചേർന്നാണ് യാത്രയയപ്പ് നല്‍കുന്നത്. അത് കഴിഞ്ഞാഴ്ച നടന്നിരിന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന് സർക്കാർ യാത്രയയപ്പ് നല്‍കുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന യാത്ര അയപ്പില്‍ മുഖ്യമന്ത്രിപിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ചീഫ് ജസ്റ്റിസുമാർ വിരമിക്കുന്പോള്‍ സാധാരണ ഗതിയില്‍ സർക്കാർ വിരുന്ന് നല്‍കാറില്ല.വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് വിരുന്ന നല്‍കിയതിനെതിരെ വിമർശനം ഉയരാന്‍ സാധ്യതയുണ്ട്.


Similar Posts