< Back
Kerala
ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സമരത്തിലേക്ക്
Kerala

ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സമരത്തിലേക്ക്

Web Desk
|
16 March 2022 6:50 AM IST

നിർമാണ സാമഗ്രികളുടെ വില അടിക്കടി കൂടുന്നു. കരാറുകാർക്ക് ഇതിനനുസരിച്ച് അടങ്കല്‍ തുക സർക്കാർ പുതുക്കി നിശ്ചയിച്ചു നല്‍കുന്നില്ലെന്ന് പരാതി

സംസ്ഥാനത്തെ കരാറുകാർ നിർമാണ പ്രവൃത്തികള്‍ നിർത്തിവെച്ച് സമരത്തിനൊരുങ്ങുന്നു. നിരക്കുകള്‍ സർക്കാർ പുതുക്കി നിശ്ചയിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കനത്ത നഷ്ടം സഹിച്ചാണ് ഓരോ നിർമാണവും പൂർത്തിയാക്കുന്നതെന്നാണ് ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ വിശദീകരണം.

നിർമാണ സാമഗ്രികളുടെ വില അടിക്കടി കൂടുന്നു. എന്നാല്‍ കരാറുകാർക്ക് ഇതിനനുസരിച്ച് അടങ്കല്‍ തുക സർക്കാർ പുതുക്കി നിശ്ചയിച്ചു നല്‍കുന്നില്ല. തുക കൂട്ടി നല്‍കിയില്ലെങ്കില്‍ മുന്‍പോട്ടു പോകാനാകാത്ത സ്ഥിതിയാണെന്ന് കരാറുടമകളുടെ സംഘടന പറയുന്നു.

കേന്ദ്ര സർക്കാരിന്റെ നിർമാണങ്ങളെല്ലാം 2021ലെ നിരക്കുകള്‍ പ്രകാരം നടക്കുമ്പോള്‍ സംസ്ഥാനത്തെ നിരക്ക് ഇപ്പോഴും 2018ലേതാണ്. സർക്കാർ അനുകൂല തീരുമാനം ഉണ്ടാകും വരെ പുതിയ കോണ്‍ട്രാക്ടുകള്‍ എടുക്കില്ലെന്നാണ് സംഘടനയുടെ തീരുമാനം. പണി പുരോഗമിക്കുന്നവ മാത്രം പൂർത്തിയാക്കും. സമര പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അസോസിയേഷന്‍റെ വിശദീകരണം.

Similar Posts