< Back
Kerala
govt doctor misbehave with women kuttiady kozhikode
Kerala

ചികിത്സയ്ക്കെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സർക്കാർ ഡോക്ടർ അറസ്റ്റിൽ

Web Desk
|
15 March 2023 7:23 AM IST

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് അറസ്റ്റിലായത്

കോഴിക്കോട്: കുറ്റ്യാടിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടർ അറസ്റ്റിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ബിബിനാണ് അറസ്റ്റിലായത്. ഡ്യൂട്ടി സമയത്ത് ബിബിൻ മദ്യപിച്ചിരുന്നതായും പരാതിയിൽ പറയുന്നു.

ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് സംഭവം. പരിശോധനയ്ക്ക് എത്തിയ യുവതികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചു എന്നാണ് പരാതി. ആദ്യം പ്രദേശത്തെ രാഷ്ട്രീയ നേതാക്കളെയാണ് സ്ത്രീകള്‍ ഇക്കാര്യം അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി ചന്ദ്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മൂന്ന് യുവതികള്‍ നല്‍കിയ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസെടുത്തത്.



Related Tags :
Similar Posts