< Back
Kerala

Kerala
വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സർക്കാർ
|18 Oct 2024 12:59 PM IST
നോർക്ക സിഇഒ, പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങൾ
തിരുവനന്തപുരം: വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സർക്കാർ. നോർക്ക സിഇഒ, പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പൊലീസ് സൂപ്രണ്ട് എന്നിവർ അംഗങ്ങളായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. അനധികൃത റിക്രൂട്ട്‌മെന്റും വിസ തട്ടിപ്പും തടയുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. ഇതുസംബന്ധിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി കെ. വാസുകി ഉത്തരവിറക്കി.