< Back
Kerala
കേരളത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സർക്കാർ സുപ്രീംകോടതിയിൽ
Kerala

കേരളത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സർക്കാർ സുപ്രീംകോടതിയിൽ

Web Desk
|
22 Jun 2021 11:41 AM IST

കേരളത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പരീക്ഷ നടത്താൻ സജ്ജമാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് സര്‍ക്കാറിന്റേത്.

പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച നിലപാട് ഇന്ന് അറിയിച്ചില്ലെങ്കില്‍ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമയം ആകുമ്പോള്‍ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

Similar Posts