< Back
Kerala
Kerala
കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശിക രണ്ടാഴ്ച്ചക്കകം നൽകുമെന്ന് സർക്കാർ
|14 Feb 2024 3:28 PM IST
സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുക
കൊച്ചി: കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശിക രണ്ടാഴ്ച്ചക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുക.
കൺസോർഷ്യവുമായി എം.ഒ.യു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ അറിയിച്ചു. ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വിരമിച്ച ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മൂന്ന് മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.