Kerala
graduate student was drugged and molested in kozhikode
Kerala

ബിരുദ വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു

Web Desk
|
2 Jun 2023 11:55 AM IST

മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകി

കോഴിക്കോട്: ബിരുദ വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു. താമരശ്ശേരി സ്വദേശിയായ പെൺകുട്ടിയെയാണ് മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിൽ ഉപേക്ഷിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് താമരശ്ശേരി പൊലീസ് പരിധിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയെ കാണാതാകുന്നത്. കോളേജിന് സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ് ഈ കുട്ടി. രണ്ടാഴ്ച കൂടുമ്പോഴാണ് വീട്ടിൽ പോകുന്നത്. ക്ലാസിൽ വരാത്തതിനെ തുടർന്ന് കോളജിൽ നിന്ന് വീട്ടിൽ വിളിച്ചപ്പോഴാണ് കുട്ടി വീട്ടിലും എത്തിയിട്ടില്ലെന്ന് മനസിലാകുന്നത്. തുടർന്ന് പൊലീസിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച വൈകിട്ടോടുകൂടി താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തുന്നത്

മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.


Similar Posts