< Back
Kerala

Kerala
ഇടുക്കിയിൽ മുത്തശ്ശിയും പേരമക്കളും മുങ്ങി മരിച്ചു
|15 Feb 2023 6:54 PM IST
ഏറെ വൈകിയും കുളത്തിലേക്ക് പോയ ഇവരെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്
അടിമാലി: ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ പാറക്കുളത്തിൽ മുത്തശ്ശിയും പേരമക്കളും മുങ്ങി മരിച്ചു. വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് അപകടം. കൊമ്പൊടിഞ്ഞാൽ സ്വദേശി ഇണ്ടിക്കുഴിയിൽ ബിനോയി - ജാസ്മി ദമ്പതികളുടെ മക്കൾ ആൻമരിയ (8), അമേയ (4) എന്നിവരും ജാസ്മിയുടെ മാതാവ് എൽസമ്മ (55) യുമാണ് മുങ്ങി മരിച്ചത്.
വെള്ളത്തിൽ വീണ അമേയയെ രക്ഷിക്കുന്നതിനിടെയാണ് ആൻമരിയയും, എൽസമ്മയും മരണപ്പെടുന്നത്. ഏറെ വൈകിയും കുളത്തിലേക്ക് പോയ ഇവരെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മ്യതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.