< Back
Kerala
granson killed grandmother
Kerala

മുത്തശ്ശിയെ ചെറുമകൻ കഴുത്തുഞെരിച്ച് കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി

Web Desk
|
9 Nov 2024 5:21 PM IST

പ്രതിക്ക് മാനസികാസ്വസ്ഥ്യമുള്ളതായാണ് വിവരം

വയനാട്: സുൽത്താൻ ബത്തേരിയിൽ ചെറുമകൻ മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊന്നു. ചീരാൽ സ്വദേശി രാഹുൽരാജ് ആണ് മുത്തശ്ശി കമലാക്ഷിയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിക്ക് മാനസികാസ്വസ്ഥ്യമുള്ളതായാണ് വിവരം.

ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. മുത്തശ്ശിയുടെ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം നൂൽപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പ്രതി സ്വയം കീഴടങ്ങി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Similar Posts