< Back
Kerala
പൊലീസ് സ്റ്റേഷനിൽ വച്ച് അണുനാശിനി കുടിച്ച ഗ്രീഷ്മ ആശുപത്രിയിൽ
Kerala

പൊലീസ് സ്റ്റേഷനിൽ വച്ച് അണുനാശിനി കുടിച്ച ഗ്രീഷ്മ ആശുപത്രിയിൽ

Web Desk
|
31 Oct 2022 10:04 AM IST

ഛർദ്ദിച്ചതിനെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽവച്ച് ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. ശുചിമുറിയിലെ കീടനാശിനി എടുത്ത് കുടിക്കുകയായിരുന്നു. ഛർദ്ദിച്ചതിനെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമെന്നാണ് ഗ്രീഷ്മയുടെ മൊഴിയിൽ പറയുന്നത്. സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ കൈവശമുണ്ടായിരുന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും നൽകിയില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയില്ല. കൊലപാതകത്തിന് കാരണമായത് ഈ വൈരാഗ്യമെന്നാണ് ഗ്രീഷ്മയുടെ മൊഴിയിൽ പറയുന്നത്.

ഗ്രീഷ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ബന്ധുക്കളുടെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗ്രീഷ്മയുടെ അച്ഛനേയും അമ്മയേയും ബന്ധുവായ യുവതിയേയുമാണ് ചോദ്യം ചെയ്യുന്നത്. നാലുപേരെയും നാലിടത്താക്കിയാണ് ചോദ്യം ചെയ്യുന്നത്.

Similar Posts