< Back
Kerala
gro vasu arrest

ഗ്രോ വാസു

Kerala

ഗ്രോ വാസു കോടതിവളപ്പിൽ മുദ്രാവാക്യം മുഴക്കിയതിൽ പൊലീസിന് താക്കീത്

Web Desk
|
7 Sept 2023 1:52 PM IST

ഗ്രോ വാസുവിനെതിരായ കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി.

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു കോടതിവളപ്പിൽ മുദ്രാവാക്യം മുഴക്കിയതിന് പൊലീസീന് കോടതിയുടെ താക്കീത്. ഇനി ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ ഇന്നും കോടതിയിൽനിന്ന് ഇറങ്ങിയ ഗ്രോ വാസു വരാന്തയിൽവെച്ച് മുദ്രാവാക്യം മുഴക്കി.

കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി. ഏഴ് സാക്ഷികളെയാണ് വിസ്തരിച്ചത്. ഈ മാസം 11ന് കേസ് വീണ്ടും പരിഗണിക്കും. നാലാം സാക്ഷിയും പൊലീസ് ഉദ്യോഗസ്ഥനുമായ പി.ജയചന്ദ്രനെയാണ് ഇന്ന് വിസ്തരിച്ചത്. സാക്ഷിമൊഴികളിൽ എതിർ വിസ്താരമില്ലെന്ന് ഗ്രോ വാസു കോടതിയെ അറിയിച്ചു. കേസ് ഈ മാസം 11ന് വീണ്ടും പരിഗണിക്കും.

Similar Posts