
ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
|ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് ആണ് മരിച്ചത്
തിരുവനന്തപുരം: ശ്രീകാര്യത്ത് കെഎസ്ആര്‍ടിസ സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28)ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് മരണം.അമിത വേഗതയിൽ എത്തിയ ബൈക്ക് സ്വിഫ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം.
കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസു ബൈക്കുമാണ് കൂട്ടിയിടിച്ചത്.ബന്ധുവീട്ടില്‍ നിന്നും മടങ്ങുന്ന സമയത്താണ് അപകടം നടന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ രാഗേഷിന് തലക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കാട്ടായിക്കോണം സ്വദേശിനിയെ ഇന്ന് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു രാഗേഷ്. വിവാഹത്തിന് ഇരുവീട്ടുകാരുടെയും സമ്മതമില്ലായിരുന്നു. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാനിരിക്കെയാണ് ദാരുണമായ അപകടത്തില്‍ രാഗേഷ് മരിക്കുന്നത്.അപകടത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തു.