< Back
Kerala

കെ.കെ ശൈലജ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
Kerala
'ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ കിട്ടിയ പിന്തുണ ഇപ്പോഴും ലഭിക്കുന്നു, വടകര മണ്ഡലത്തിൽ വിജയം ഉറപ്പ്'; കെ.കെ ശൈലജ
|28 Feb 2024 11:32 AM IST
''കോൺഗ്രസുകാരെ വിജയിപ്പിച്ച് പാർലമെന്റിലേക്ക് അയച്ചിട്ട് കാര്യമില്ലെന്ന് ജനങ്ങൾ മനസിലാക്കി''
കോഴിക്കോട്: വടകര മണ്ഡലത്തിൽ ഇത്തവണ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ. ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ കിട്ടിയ പിന്തുണ ഇപ്പോഴും ലഭിക്കുന്നു. കോൺഗ്രസുകാരെ വിജയിപ്പിച്ച് പാർലമെന്റിലേക്ക് അയച്ചിട്ട് കാര്യമില്ലെന്ന് ജനങ്ങൾ മനസിലാക്കി. ബി.ജെ .പിക്ക് ബദലാകാൻ കോൺഗ്രസിന് സാധിച്ചില്ല. 20 എൽ.ഡി.എഫ് മെമ്പർമാർ പാർലമെന്റിൽ എത്തിയാൽ ബി.ജെ.പിക്കെതിരെ ശബ്ദമുയർത്താൻ സാധിക്കുമെന്നും ശൈലജ പറഞ്ഞു.