< Back
Kerala
The accused in the case of murder of Assam workers will be brought Kerala today
Kerala

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, കൊലപാതക ശ്രമക്കേസ്

Web Desk
|
27 Oct 2023 7:11 PM IST

നവരാത്രി ആഘോഷങ്ങൾക്ക് തയ്യാറാക്കിയ മുറിയിൽ മദ്യപിച്ച് കിടന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്

എറണാകുളം: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ തമ്മിൽ കയ്യാങ്കളി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 24നുണ്ടായ സംഭവത്തിൽ ഒഡീഷ സ്വദേശി ലക്ഷ്മിദാർ ബഹ്‌റയ്ക്ക് തലക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഒഡീഷ സ്വദേശികളായ ഷുക്കാന്ത് ബഹറ, ആനന്ദ് ബഹ്‌റ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. നവരാത്രി ആഘോഷങ്ങൾക്ക് തയ്യാറാക്കിയ മുറിയിൽ മദ്യപിച്ച് കിടന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.


Guest labor conflict in Perumbavoor; Two arrested in attempted murder case

Similar Posts