< Back
Kerala
Guest worker dies after marble falls on body in Tirur; Three people were injured
Kerala

തിരൂരിൽ മാർബിൾ ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

Web Desk
|
19 Oct 2023 3:45 PM IST

പരിക്കേറ്റ തൊഴിലാളികളെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: തിരൂരിൽ മാർബിൾ ഇറക്കുന്നതിനിടെ അപകടം. മാർബിൾ ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാളാട് ആണികമ്പനി പ്രദേശത്ത് ഇന്നുച്ചയോടെയാണ് സംഭവം. കൊൽക്കത്ത സ്വദേശി ബാസിയാണ് മരിച്ചത്.

പരിക്കേറ്റ തൊഴിലാളികളെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിൽ നിന്നും കണ്ടെയിനർ ലോറിയിലെത്തിയ മാർബിൾ മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് അപകടം. ലോറിയിൽ ഇരുവശത്തായാണ് മാർബിളുണായിരുന്നത് ഇതിൽ ഒരു ഭാഗത്തുള്ള മാർബിൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

Related Tags :
Similar Posts