< Back
Kerala

Kerala
ഡോക്ടറിൽ നിന്ന് 1.11 കോടി രൂപ തട്ടി; സൈബർ തട്ടിപ്പ് കേസിൽ ഗുജറാത്ത് സ്വദേശി പിടിയിൽ
|5 Dec 2025 9:17 PM IST
തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പിടികൂടിയത്
തിരുവനന്തപുരം: സൈബർ തട്ടിപ്പ് കേസിൽ ഗുജറാത്ത് സ്വദേശി പിടിയിൽ. പർമാർ പ്രതീക് ബിപിൻഭായാണ് അഹമ്മദാബാദിൽ നിന്ന് പിടിയിലായത്. 1.11 കോടി രൂപയുടെ സൈബർ തട്ടിപ്പാണ് ഇയാൾ നടത്തിയത്.
തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പിടികൂടിയത്. തിരുവനന്തപുരത്തെ ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഷെയർ ട്രേഡിങ് എന്ന വ്യാജേനയായിരുന്നു പണത്തട്ടിപ്പ് നടത്തിയത്.