< Back
Kerala
We must fight racism in India: Jamaat-e-Islami Kerala Ameer

പി. മുജീബ് റഹ്മാൻ

Kerala

ഗൾഫ് രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസപ്പെടുന്നവർക്കായി പ്രാർഥിക്കുക -ജമാഅത്തെ ഇസ്‌ലാമി

Web Desk
|
18 April 2024 10:15 PM IST

‘എന്നും കേരളത്തോടൊപ്പം നിന്ന രാജ്യങ്ങളും ജനങ്ങളുമാണ് ഗൾഫിലുള്ളത്’

കോഴിക്കോട്: ജി.സി.സി രാഷ്ട്രങ്ങളിൽ കനത്ത പേമാരി കാരണമുണ്ടായ നാശനഷ്ടത്തിലും ദുരിതത്തിലും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ ദുഃഖം പ്രകടിപ്പിച്ചു. എന്നും കേരളത്തോടൊപ്പം നിന്ന രാജ്യങ്ങളും ജനങ്ങളുമാണ് ഗൾഫിലുള്ളത്. കഴിഞ്ഞ 75 വർഷത്തെ ചരിത്രത്തിനിടയിൽ സംഭവിച്ച ഏറ്റവും ശക്തമായ മഴയാണിതെന്നാണ് നിരീക്ഷിക്കപ്പെട്ടത്.

അതുണ്ടാക്കാവുന്ന ആഘാതം കനത്തതാണ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ പെട്ടെന്ന് തന്നെ സാധിക്കട്ടെ എന്ന് പ്രത്യാശിച്ച മുജീബ് റഹ്മാൻ പ്രയാസപ്പെടുന്നവർക്ക് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

മലയാളികളടക്കം നിരവധി ഇന്ത്യക്കാരെ സഹായിക്കാൻ വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാറും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts