< Back
Kerala
കൊച്ചിയിൽ ഹോട്ടലിൽ വെടിവെപ്പ്
Kerala

കൊച്ചിയിൽ ഹോട്ടലിൽ വെടിവെപ്പ്

Web Desk
|
26 Oct 2022 8:55 PM IST

മദ്യപസംഘം തമ്മിലുണ്ടായ തർക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.

കൊച്ചി മരടിൽ ഹോട്ടലിൽ വെടിവെപ്പ്. മരട് ഓജീസ് കാന്താരി ബാര്‍ ആന്‍ഡ് റെസ്റ്റോറന്റ് ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്.

ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് ക്യാഷ് കൗണ്ടറിൽ പണം നൽകിയ ശേഷമായിരുന്നു സംഭവം. മദ്യപസംഘം ബാറിന്റെ ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.

വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രാഥമിക പരിശോധനയിൽ വെടിയുണ്ട കണ്ടെത്താനായില്ല. ഫോറൻസിക് സംഘം നാളെ പരിശോധന നടത്തും. അതേസമയം, വെടിവെപ്പിനെ തുടർന്ന് ബാർ താത്ക്കാലികമായി അടച്ചു.

Similar Posts