< Back
Kerala
ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദിച്ച സംഭവം: ഹൈക്കോടതി വിദഗ്ധ സമിതിയെ രൂപീകരിച്ചു
Kerala

ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദിച്ച സംഭവം: ഹൈക്കോടതി വിദഗ്ധ സമിതിയെ രൂപീകരിച്ചു

Web Desk
|
15 Feb 2024 4:39 PM IST

കഴിഞ്ഞയാഴ്ചയാണ് ആനക്കോട്ടയില്‍ ആനകളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്

കൊച്ചി: ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദിച്ചതിൽ പരിശോധന നടത്താൻ ഹൈക്കോടതിവിദഗ്ധ സമിതിയെ രൂപീകരിച്ചു. പരിശോധന നടത്തുന്ന കാര്യം ഗുരുവായൂർ ദേവസ്വത്തെയും വനംവകുപ്പിനെയും ഹരജിക്കാരെയും മുൻകൂട്ടി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞയാഴ്ചയാണ് ആനക്കോട്ടയില്‍ ആനകളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. അതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കഴിഞ്ഞതവണ ഹരജി പരിഗണിക്കുന്ന സമയത്ത് വിദഗ്ധ സമിതി രൂപീകരിക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടന്നിരുന്നു. നാലാഴ്ചക്ക് ശേഷം ഹരജി പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.


Similar Posts