< Back
Kerala
ഹാൽ സിനിമ; സെൻസർ ബോര്‍ഡിന് തിരിച്ചടി,അപ്പീൽ തള്ളി
Kerala

ഹാൽ സിനിമ; സെൻസർ ബോര്‍ഡിന് തിരിച്ചടി,അപ്പീൽ തള്ളി

Web Desk
|
12 Dec 2025 10:58 AM IST

സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു

കൊച്ചി: ഹാല്‍ സിനിമ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സെൻസർ ബോര്‍ഡും കത്തോലിക്കാ കോൺഗ്രസും നല്‍കിയ അപ്പീല്‍ തള്ളി. സിനിമയ്ക്ക് കടുംവെട്ട് വേണ്ടതില്ല എന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നായിരുന്നു അപ്പീലില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം. സിംഗിള്‍ ബെഞ്ച് വിധിയില്‍ പിഴവുകളുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

ബീഫ് വിളമ്പുന്ന രംഗവും ധ്വജപ്രണാമം ,സംഘം കാവൽ ഉണ്ട് തുടങ്ങിയ പദപ്രയോഗങ്ങളുമടക്കം 19 മാറ്റങ്ങൾ ആവശ്യപ്പെട്ടാണ് സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത്. താമരശ്ശേരി ബിഷപ്പിന്‍റെ പേരടക്കം പരാമർശിച്ച് ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങൾ നീക്കണമെന്ന ആവശ്യങ്ങൾ കത്തോലിക്ക കോൺഗ്രസും ഉന്നയിച്ചിരുന്നു.


Similar Posts