< Back
Kerala
കേരളത്തിലെ ഹജ്ജ് നറുക്കെടുപ്പ് നാളെ
Kerala

കേരളത്തിലെ ഹജ്ജ് നറുക്കെടുപ്പ് നാളെ

Web Desk
|
29 April 2022 7:33 PM IST

ഉച്ചക്ക് 12 മണിക്ക് മന്ത്രി വി.അബ്ദുറഹിമാൻ ഹജ്ജ് ഹൗസിൽ വെച്ച് നറുക്കെടുപ്പ് ഉദ്ഘാടനം നിർവഹിക്കും

ഈ വർഷം കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഹജ്ജ് നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചക്ക് 12 മണിക്ക് മന്ത്രി വി.അബ്ദുറഹിമാൻ ഹജ്ജ് ഹൗസിൽ വെച്ച് നറുക്കെടുപ്പ് ഉദ്ഘാടനം നിർവഹിക്കും. ഈ വർഷം ലഭിച്ച 10,565 അപേക്ഷകളിൽ കേരളത്തിന് ലഭിച്ച ഹജ്ജ് ക്വാട്ടയായ 5747 സീറ്റിലേക്കാണ് നാളെ നറുക്കെടുപ്പ് നടത്തുന്നത്. ആകെ അപേക്ഷയിൽ 1694 പേർ സ്ത്രീകളുടെ ഗ്രൂപ്പും 8861 പേര് ജനറലുമാണ്. ആദ്യ നറുക്കെടുപ്പിൽ അവസരം ലഭിക്കാത്തവരെ വീണ്ടും നറുക്കെടുത്ത് വെയ്റ്റിംഗ് ലിസ്റ്റ് തയാറാക്കി പിന്നീട് വരുന്ന ഒഴിവിലേക്ക് സീനിയോറിറ്റി അടിസ്ഥാനത്തിൽ ഹജ്ജിന് അവസരം നൽകും.

Hajj draw to select this year's Hajj pilgrims from Kerala will be held tomorrow

Similar Posts