< Back
Kerala
ഹജ്ജ് ക്വാട്ട നഷ്ടപ്പെട്ട സംഭവം: തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം; എം.കെ രാഘവൻ എംപി
Kerala

ഹജ്ജ് ക്വാട്ട നഷ്ടപ്പെട്ട സംഭവം: 'തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം'; എം.കെ രാഘവൻ എംപി

Web Desk
|
12 May 2025 8:55 AM IST

'ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചത് അന്വേഷിച്ച് നടപടിയെടുക്കണം'

കോഴിക്കോട്: സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകർക്ക് അവസരം നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി എം.കെ രാഘവൻ എംപി. അവസരം നഷ്ടപ്പെട്ട തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും എം.കെ രാഘവൻ മീഡിയവണിനോട് പറഞ്ഞു.

സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകരുടെ അവസരം നഷ്ടപ്പെടാൻ കാരണം കേന്ദ്ര ന്യൂനപക്ഷ വകുപ്പും ഹജ്ജ് ഉദ്യോഗസ്ഥരുമാണ്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ വൈകിയതിന്റെ അടിസ്ഥാനത്തിലാണ് തീർഥാടകർക്ക് അവസരം നഷ്ടമായത്. അവസരം നഷ്ടപ്പെട്ടവർക്ക് അടുത്തവർഷം അവസരം നൽകണമെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ​ഗവൺമെന്റിന് കത്തയക്കുമെന്നും എം.കെ രാഘവൻ വ്യക്തമാക്കി.

ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ 10,000 പേർക്ക് മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്. 42000 പേർക്ക് അവസാന നിമിഷം അവസം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. നുസൂഖ് പോർട്ടല്‍ ഈ മാസം ആദ്യം പൂട്ടിയിരുന്നു. സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തെങ്കിലും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ നടപടികള്‍ പൂർത്തായാക്കാത്തതാണ് തീർഥാടകർക്ക് വിനയായത്.


Similar Posts