< Back
Kerala
ഹാൽ സിനിമ കേസ്; സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീലുമായി സെൻസർ ബോർഡും കേന്ദ്രവും
Kerala

ഹാൽ സിനിമ കേസ്; സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീലുമായി സെൻസർ ബോർഡും കേന്ദ്രവും

Web Desk
|
4 Dec 2025 7:47 AM IST

സിംഗിൾ ബെഞ്ച് വിധിയിൽ പിഴവുണ്ടെന്നും റദ്ദാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു

കൊച്ചി: ഹാൽ സിനിമ കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീലുമായി സെൻസർ ബോർഡും കേന്ദ്രവും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സിംഗിൾ ബെഞ്ച് വിധിയിൽ പിഴവുണ്ടെന്നും റദ്ദാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു.

ആവിഷ്കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമാണ്. അച്ചടി മാധ്യമങ്ങളെക്കാൾ സിനിമ പ്രേക്ഷകരെ സ്വാധീനിക്കുന്നു, അതിനാൽ കടുത്ത നിയന്ത്രണം വേണം. സിനിമയുടെ പ്രമേയവും മിശ്രവിവാഹ ചിത്രീകരണവും കാരണമാണ് എ സർട്ടിഫിക്കറ്റ് നൽകിയതെന്നും അപ്പീലിൽ പറയുന്നു.

അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഏതെങ്കിലും മത സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നത് സർക്കാർ മാർഗ നിർദേശമാണെന്നും സിബിഎഫ്‍സി ഇത് പാലിക്കുകയാണ് ചെയ്തത് . വിദഗ്ധർ ഉൾപ്പെട്ട പ്രൊഫഷ പ്രൊഫഷണലുകൾ എടുക്കുന്ന തീരുമാനം കോടതി തള്ളിക്കളയാൻ പാടില്ല. അണിയറ പ്രവർത്തകർ ഒഴിവാക്കാം എന്ന് പറഞ്ഞ ഭാഗങ്ങൾ മാത്രമാണ് നിലവിലെ ഒഴിവാക്കപ്പെടുന്നത്, സിബിഎഫ്സി നിർദ്ദേശിച്ച കട്ടുകൾ കോടതി അനുവദിച്ചില്ല. ഇത് ഏകപക്ഷീയവും മുഴുവൻ മാറ്റങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.

അതേസമയം ഹാലിനെതിരെ കത്തോലിക്കാ കോൺഗ്രസിൻ്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. വാദം കേൾക്കുന്നതിന് മുന്നോടിയായി ഡിവിഷൻ ബഞ്ച് ഇന്നലെ സിനിമ കണ്ടിരുന്നു. കാക്കനാട് പടമുഗളിലെ കളർപ്ലാനറ്റ് സ്റ്റുഡിയോയിൽ എത്തിയാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി.ബാലകൃഷ്ണൻ എന്നിവർ സിനിമ കണ്ടത്. സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്നതോ, ആക്ഷേപകരമായതോ ആയ ഉള്ളടക്കം ഇല്ലെന്ന് ബോധ്യപ്പെട്ടാൽ ഹർജിക്കാർക്കെതിരെ പിഴ ചുമത്തുമെന്ന് കോടതി കർശന മുന്നറിയിപ്പ് നൽകിയിരുന്നു.

Similar Posts