< Back
Kerala

Kerala
ഹമാസ് നടത്തുന്നത് ചെറുത്തു നിൽപ്പ്; അവർക്കുമേൽ ഭീകരവാദം അടിച്ചേൽപ്പിക്കുന്നത് അന്യായം: ജി. സുധാകരൻ
|5 Nov 2023 10:49 AM IST
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ജനതയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഇസ്രായേലിന് കീഴടങ്ങേണ്ടിവരുമെന്നും ജി. സുധാകരൻ പറഞ്ഞു.
ആലപ്പുഴ: ഹമാസ് നടത്തുന്നത് ചെറുത്തുനിൽപ്പാണെന്നും അവർക്കുമേൽ ഭീകരവാദം അടിച്ചേൽപ്പിക്കുന്നത് അന്യായമാണെന്നും സി.പി.എം നേതാവ് ജി. സുധാകരൻ. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ജനതയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഇസ്രായേലിന് കീഴടങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ് ലാമി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ചത്വരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹമാസ് പോരാളികളെ സ്വാതന്ത്ര്യസമര പോരാളികളെന്ന് വിളിക്കാൻ മാന്യൻമാരുടെ നാവിറങ്ങിപ്പോവുന്നത് ഇസ്‌ലാമോഫോബിയ കാരണമാണ്. ഫലസ്തീനികളെ ഭീകരരെന്ന് വിളിക്കുന്നവരാണ് യഥാർഥ ഭീകരരെന്നും അദ്ദേഹം പറഞ്ഞു.