< Back
Kerala

Kerala
എസ്.കെ.എസ്.എസ്.എഫിന് പുതിയ നേതൃത്വം; ഹമീദലി തങ്ങൾ പ്രസിഡന്റ്, റഷീദ് ഫൈസി സെക്രട്ടറി
|19 Feb 2022 10:21 PM IST
സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളിയാണ് ട്രഷറർ
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫിന് പുതിയ ഭാരവാഹികളായി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്. റഷീദ് ഫൈസി വെള്ളായിക്കോട് ജനറൽ സെക്രട്ടറിയുമാണ്.
സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. അയ്യൂബ് മാസ്റ്റർ മുട്ടിൽ വർക്കിങ് സെക്രട്ടറിയുമാണ്.
Summary: Hameed Ali Shihab Thangal is the President and Rasheed Faizy is the Secretary; New leadership for SKSSF