< Back
Kerala
ദീലിപിന് നീതി കിട്ടിയതിൽ സന്തോഷം, മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ കുറ്റബോധമില്ല; രാഹുൽ ഈശ്വർ
Kerala

'ദീലിപിന് നീതി കിട്ടിയതിൽ സന്തോഷം, മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ കുറ്റബോധമില്ല'; രാഹുൽ ഈശ്വർ

Web Desk
|
10 Dec 2025 1:46 PM IST

കിഡ്നിക്ക് പ്രശ്നമായത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപിന് നീതി കിട്ടിയതിൽ സന്തോഷമെന്ന് രാഹുൽ ഈശ്വർ. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ലെന്നും രാഹുല്‍ പറഞ്ഞു.കിഡ്നിക്ക് പ്രശ്നമായത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്.വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

അതേസമയം, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു.നാളെ രാവിലെ 11 മണിവരെയാണ് തിരുവനന്തപുരം ജില്ല കോടതി കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.


Similar Posts