< Back
Kerala
Harassment by promise of marriage; KSRTC driver arrested in Pathanamthitta
Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡനം; പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍

Web Desk
|
6 Dec 2023 6:34 PM IST

നിലവിൽ ഇയാൾക്ക് രണ്ട് ഭാര്യമാരും രണ്ട് മക്കളുമുണ്ട്. ഈ ഭാര്യമാരുമായി വേർപ്പിരിഞ്ഞ് കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞാണ് ഇയാൾ പീഡിപ്പിച്ചത്

പത്തനംതിട്ട: പത്തനംതിട്ടയിൽ പീഡന പരാതിയിൽ കെ.എസ്.ആർ.ടി.സി ഡ്രവർ അറസ്റ്റിൽ. റാന്നി സ്വദേശി സുരേഷാണ് അറസ്റ്റിലായത്. ഇയൾ വെച്ചൂച്ചിറ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. നിലവിൽ ഇയാൾക്ക് രണ്ട് ഭാര്യമാരും രണ്ട് മക്കളുമുണ്ട്.

ഈ ഭാര്യമാരുമായി വേർപ്പിരിഞ്ഞ് കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞാണ് ഇയാൾ പീഡിപ്പിച്ചത്. ഇന്നലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെച്ചച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഉടൻതന്നെ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. നിലവിൽ അറസ്റ്റിലായ സുരേഷിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


Similar Posts