< Back
Kerala

Kerala
പീഡനക്കേസ്: പിജി മനുവിന്റെ ജൂനിയർ അഭിഭാഷകനും ഡ്രൈവറും അറസ്റ്റിൽ
|3 Feb 2024 9:38 PM IST
തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ്
കൊച്ചി: അതിജീവിതയെ പീഡിപ്പിച്ച കേസിൽ മുൻ ഗവ. പ്ലീഡർ അഡ്വ. പിജി മനുവിന്റെ ജൂനിയർ അഭിഭാഷകനും ഡ്രൈവറും അറസ്റ്റിൽ. ജൂനിയർ അഭിഭാഷകൻ ജോബി, ഡ്രൈവർ എൽദോസ് എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് ഇരുവരെയും ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പി ജി മനുവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുത്തൻകുരിശ് ഡി വൈ എസ് പി ഓഫീസിൽ കീഴടങ്ങിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു.
സർക്കാർ അഭിഭാഷകനായിരുന്ന പി.ജി മനു നിയമസഹായം തേടിയെത്തിയ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. മുൻകൂർ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു.