< Back
Kerala
Mukesh
Kerala

പീഡന പരാതി: മുകേഷ് മാറിനിൽക്കണമെന്ന് സി.പി.ഐ, വേണ്ടെന്ന് സി.പി.എം

Web Desk
|
29 Aug 2024 4:08 PM IST

മുകേഷിനെ മാറ്റിനിർത്തണമെന്ന പൊതുവികാരം പരി​ഗണിച്ചാണ് സിപിഐ നിലപാട്

തിരുവന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സിപിഎം എംഎൽഎ എം. മുകേഷ് മാറിനിൽക്കുന്നാതണ് നല്ലതെന്ന് ഘടക കക്ഷിയായ സിപിഐ. ഇന്ന് ചേർന്ന സിപിഐ യോ​ഗത്തിനു ശേഷമാണ് പാർട്ടി നിലപാട് വ്യ‌ക്തമാക്കിയത്. യോ​ഗത്തിൽ ഉയർന്നു വന്ന ഭൂരിപക്ഷ തീരുമാനവും മുകേഷിനെതിരായിരുന്നു.

അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന പൊതുവികാരം കൂടി പരി​ഗണിച്ചാണ് സിപിഐ ഇത്തരം തീരുമാനത്തിലേക്കെത്തിയത്. യോ​ഗത്തിനു ശേഷമുള്ള തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​​ഗോവിന്ദനേയും അറിയിക്കും.

മുകേഷിന്റെ രാജിയിൽ ബിനോയ് വിശ്വം മൃതുവായ നിലപാടാണ് നേരത്തെ എടുത്തിരുന്നത്. എൽഡിഎഫ് സർക്കാർ പോകുന്നത് ശരിയായ പക്ഷത്താണെന്നും സർക്കാറിന്റേത് സ്ത്രീപക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പാർട്ടി യോ​ഗത്തിലെ ഭൂരിപക്ഷ തീരുമാനം മുകേഷിനെതിരായതോടെ ബിനോയ് വിശ്വവും നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.

അതേസമയം ലൈംഗിക പീഡന പരാതിയിൽ മുകേഷിനോട് എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടേണ്ടെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. പാർട്ടി അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. അതേസമയം, സിനിമ നയരൂപീകരണ സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കും.

Similar Posts