< Back
Kerala
വിദ്യാർഥിനികൾക്ക് നേരെ പീഡനം: ബിജെപി അധ്യാപക സംഘടനാ നേതാവ് അറസ്റ്റിൽ
Kerala

വിദ്യാർഥിനികൾക്ക് നേരെ പീഡനം: ബിജെപി അധ്യാപക സംഘടനാ നേതാവ് അറസ്റ്റിൽ

Web Desk
|
26 Nov 2022 5:58 PM IST

സ്‌കൂളിലെ പ്രധാന അധ്യാപകനാണ് പോലീസിൽ പരാതി നൽകിയത്

കൊച്ചി: പോക്സോ കേസിൽ ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ. രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന എൻടിയു (നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ എം ശങ്കറിനെ കഴിഞ്ഞ ദിവസം കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് ഇയാൾക്കെതിരെ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് പോലീസിൽ പരാതി നൽകിയത്.

Similar Posts