< Back
Kerala

Kerala
ഞാൻ അനുഭവിച്ച വേദന എനിക്ക് മാത്രമേ അറിയൂ, മാന്യമായ നഷ്ടപരിഹാരം വേണം: ഹർഷിന
|24 July 2023 10:12 AM IST
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽനിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാന്യമായ നഷ്ടപരിഹാരം വേണമെന്ന് ഹർഷിന. മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക കുടുങ്ങിയത് എന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് സമരത്തിനിറങ്ങിയത്. പൊലീസ് റിപ്പോർട്ട് അംഗീകരിക്കുകയല്ലാതെ ആരോഗ്യവകുപ്പിന് മറ്റു വഴികളില്ലെന്നും ഹർഷിന പറഞ്ഞു.
അഞ്ചു വർഷം അനുഭവിച്ചതിന് ആരോടും നഷ്ടപരിഹാരം ചോദിക്കുന്നില്ല. പക്ഷേ അതിന്റെ പേരിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. കത്രിക എവിടെനിന്ന് വന്നുവെന്ന് അറിയില്ലെന്നാണ് ആരോഗ്യമന്ത്രി പോലും പറഞ്ഞിരുന്നത്. അത് മെഡിക്കൽ കോളജിലെ തന്നെയാണെന്ന് ഇപ്പോൾ വ്യക്തമായി. ഈ യാഥാർഥ്യം ആരോഗ്യവകുപ്പ് നിഷേധിച്ചിട്ട് കാര്യമില്ലെന്നും ഹർഷിന പറഞ്ഞു.