< Back
Kerala
104 ദിവസത്തെ പോരാട്ടം; ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന സമരം അവസാനിപ്പിച്ചു
Kerala

104 ദിവസത്തെ പോരാട്ടം; ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന സമരം അവസാനിപ്പിച്ചു

Web Desk
|
2 Sept 2023 12:31 PM IST

അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഹര്‍ഷിന പറ‍ഞ്ഞു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന സമരം അവസാനിപ്പിച്ചു. 104 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന സമരം ചെയ്യുകയായിരുന്നു. മെഡിക്കൽ കോളജിന് മുന്നിലെ സമരം അവസാനിപ്പിക്കുന്നു എന്നും സർക്കാറിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും ഇല്ലെങ്കിൽ നിയമപോരാട്ടം തുടരുമെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. ഹർഷിനക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സമരം സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. കൂടാതെ പൊലീസിനോടും മാധ്യമങ്ങളോടും നന്ദിയും ഹർഷിന അറിയിച്ചു.

കേസിൽ പൊലീസ് പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയിൽ സമർപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിസ്ഥാനത്താക്കിയാണ് പട്ടിക സമർപ്പിച്ചത്. ഡോ. സി.കെ. രമേശൻ, ഡോ.ഷഹന എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.


Similar Posts