< Back
Kerala

Kerala
വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് വീണ്ടും ശസ്ത്രക്രിയ
|22 May 2024 11:47 AM IST
കത്രിക കുടുങ്ങിയ ഭാഗത്ത് അമിത വളർച്ചയുണ്ടായതിനെ തുടർന്നാണ് വീണ്ടും ശസ്ത്രക്രിയ നടത്തിയത്.
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് വീണ്ടും ശസ്ത്രക്രിയ. കത്രിക കുടുങ്ങിയ ഭാഗത്ത് അമിത വളർച്ച വന്നത് ഒഴിവാക്കാനാണ് വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. നിലവിൽ അമിത വളർച്ച വന്ന ഭാഗം ഒഴിവാക്കിയെന്നും ഇനിയും ഇത്തരം പ്രശ്‌നങ്ങൾ വരാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും ഹർഷിനയുടെ ഭർത്താവ് അഷ്‌റഫ് പറഞ്ഞു.
സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അഷ്‌റഫ് പറഞ്ഞു. ആരോഗ്യമന്ത്രി നിരന്തരം ഹർഷിനക്ക് നേരിടേണ്ടിവന്ന പ്രതിസന്ധിയെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴ് വർഷത്തിനിടെ അഞ്ചാമത്തെ ശസ്ത്രക്രിയക്കാണ് ഹർഷിനയെ വിധേയയാക്കിയത്.