< Back
Kerala

Kerala
ദീർഘദൂര ബസിൽ ലഹരിക്കടത്ത്; വാളയാറിൽ ഹാഷിഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തു
|9 Oct 2022 12:51 PM IST
ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ബസിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്
പാലക്കാട്: ദീർഘദൂര സ്വകാര്യ ബസിൽ നിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തു. വാളയാറിൽ വെച്ചാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ബസ് ഡ്രൈവർ അനന്ദു, ക്ലീനർ അജി എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ബസിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
ഡ്രൈവറുടെ പക്കൽ നിന്ന് കഞ്ചാവും ക്ലീനറുടെ പക്കൽ നിന്ന് ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രാത്രി സർവീസ് നടത്തുന്ന ദീർഘദൂര സർവീസുകളിൽ ലഹരി കടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ലൈസൻസ് ആർ.ടി.ഒക്ക് കൈമാറി.