< Back
Kerala

Kerala
തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് മയക്കുമരുന്ന് കടത്തി
|23 March 2022 11:45 PM IST
ജൈവവളം എന്ന പേരിലാണ് ഹാഷിഷ് ഓയില്‍ കടത്തിയത്
തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് വിമാനത്തില്‍ മയക്കു മരുന്ന് കടത്തി. ജൈവവളം എന്ന പേരില്‍ കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിലാണ് കടത്തിയത്. ഹാഷിഷ് ഓയില്‍ മാലി വിമാനത്താവളത്തില്‍ വച്ച് പിടികൂടി. കസ്റ്റംസിന്‍റെ കണ്ണു വെട്ടിച്ചാണ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയത്.
മേട്ടുക്കടയിലെ ഒരു വീടിന്‍റെ മേല്‍വിലാസത്തിലാണ് ഹാഷിഷ് ഓയില്‍ അടങ്ങിയ പാഴ്‌സല്‍ അയച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ വീട്ടില്‍ പരിശോധന നടത്തി. വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് മയക്കുമരുന്ന് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നാളെയും ഈ വീട്ടില്‍ പരിശോധന തുടരും.