< Back
Kerala
ഓർമയില്ലേ കൃപേഷിനെ...ഓർമയില്ലേ ശുഐബിനെ...; കോഴിക്കോട് സി.പി.എം പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യം
Kerala

"ഓർമയില്ലേ കൃപേഷിനെ...ഓർമയില്ലേ ശുഐബിനെ..."; കോഴിക്കോട് സി.പി.എം പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യം

ijas
|
15 Jun 2022 9:55 AM IST

"പ്രസ്ഥാനത്തിന് നേരെ വന്നാല്‍, ഏതു പൊന്നുമോനായാലും വീട്ടില്‍ കയറി കൊത്തികീറും"

കോഴിക്കോട്: തിക്കോടിയിൽ സി.പി.എം പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യം. "ഓർമയില്ലേ കൃപേഷിനെ...ഓർമയില്ലേ ശുഐബിനെ..."എന്ന് തുടങ്ങുന്ന കൊലവിളി മുദ്രാവാക്യം കഴിഞ്ഞ ദിവസം രാത്രി നടന്ന സി.പി.എം പ്രകടനത്തിലാണ് നടത്തിയത്. "ഓര്‍മയില്ലേ കൃപേഷിനെ, ഓര്‍മയില്ലേ ഷുഐബിനെ....വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍.... ചത്തുമലര്‍ന്നത് ഓര്‍മയില്ലേ...പ്രസ്ഥാനത്തിന് നേരെ വന്നാല്‍, ഏതു പൊന്നുമോനായാലും വീട്ടില്‍ കയറി കൊത്തികീറും....പ്രസ്ഥാനത്തെ തൊട്ടെന്നാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല"-എന്നിങ്ങനെയാണ് പ്രകോപനം സൃഷ്ടിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങള്‍. അതെ സമയം സംഭവത്തില്‍ ഇതുവരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ സി.പി.എം നേതൃത്വം ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

അതിനിടെ കോഴിക്കോട് മുത്താമ്പിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസിന്‍റെ സ്തൂപം തകർത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആയുധവുമായി എത്തി കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് കുറ്റ്യാടി കോണ്‍ഗ്രസ് ഓഫീസിന് നേരെയും ബോംബേറും നടന്നു. അമ്പലത്തു കുളങ്ങര കോണ്‍ഗ്രസ് ഓഫീസിനു നേരെയാണ് ബോംബെറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Similar Posts