< Back
Kerala
സാമൂഹിക മാധ്യമങ്ങളിലെ മതസ്പർദ്ധക്ക് അറുതി വരുത്തണമെന്ന് ചീഫ് സെക്രട്ടറിക്കും പൊലിസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷൻ നിർദേശം
Kerala

സാമൂഹിക മാധ്യമങ്ങളിലെ മതസ്പർദ്ധക്ക് അറുതി വരുത്തണമെന്ന് ചീഫ് സെക്രട്ടറിക്കും പൊലിസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷൻ നിർദേശം

Web Desk
|
22 Dec 2021 6:24 PM IST

ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷൻ

സാമൂഹിക മാധ്യമങ്ങളിലെ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾക്ക് അറുതി വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്കും പൊലിസ് മേധാവിക്കും നിർദേശം നൽകി. വിഷയത്തിൽ ഇരുവരും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

മതസ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്നതുമായ സന്ദേശങ്ങൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കും അവ പ്രചരിക്കുന്ന ഗ്രൂപ്പ് അഡ്മിന്മാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലിസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Hate Message on social media; Human Rights Commission direction to Chief Secretary and Chief of Police


Similar Posts