< Back
Kerala

Kerala
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം; സി.പി.എമ്മിന് സ്വന്തമായി നിലപാടില്ലെന്ന് വി.ഡി സതീശൻ
|20 Sept 2021 1:13 PM IST
വർഗീയ ചേരിതിരിവ് തടയാൻ സർക്കാർ നടത്തുന്ന ഏതു ശ്രമങ്ങൾക്കും പ്രതിപക്ഷം പിന്തുണ നൽകുമെന്നും വി.ഡി സതീശൻ പറഞ്ഞു
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സി പി എമ്മിന് സ്വന്തമായി അഭിപ്രായമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘർഷം തുടരട്ടെ എന്ന അജൻഡ സിപിഎമ്മിനുണ്ടോയെന്ന് സംശയമുണ്ട്.പ്രശ്നപരിഹാര ചർച്ചക്ക് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി .
" അവർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പാർട്ടി സെക്രട്ടറിക്ക് ഈ വിഷയത്തിൽ സ്വന്തമായ അഭിപ്രായമില്ല. രണ്ട് സമുദായങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കുകയെന്നത് സംഘപരിവാർ അജണ്ടയാണ്. കൊറേ നാള് കൂടി സംഘർഷം തുടരട്ടെയെന്നാണ് സർക്കാർ നിലപാട്." - പ്രതിപക്ഷ നേതാവ് പറഞ്ഞു.
വർഗീയ ചേരിതിരിവ് തടയാൻ സർക്കാർ നടത്തുന്ന ഏതു ശ്രമങ്ങൾക്കും പ്രതിപക്ഷം പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്യാത്തത് കൊണ്ടാണ് പ്രശ്ന പരിഹാരത്തിന് തങ്ങൾ ഇറങ്ങിതിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.