< Back
Kerala

Kerala
വിദ്വേഷ പ്രസംഗം; കോഴിക്കോട് മോദിയുടെ കോലം കത്തിച്ച് എസ്.ഐ.ഒ
|24 April 2024 12:18 AM IST
മോദിയുടെ മുസ്ലീം വിരുദ്ധ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ വിദ്വേഷ പ്രസംഗത്തില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ. മോദിയുടെ കോലം കത്തിച്ചാണ് എസ്.ഐ.ഒ പ്രതിഷേധിച്ചത്. നഗരത്തില്‍ നടന്ന പ്രതിഷേധ പരിപാടി ജനറല്‍ സെക്രട്ടറി റഹ്മാന്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിഷേധ റാലിയും നടന്നു.
രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്‌ലിംങ്ങളാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞുവെന്നായിരുന്നു രാജസ്ഥാനിൽ മോദി പറഞ്ഞത്. നിങ്ങളുടെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും കൊടുക്കണോ എന്നും മോദി ചോദിച്ചിരുന്നു.